സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുണ്ടായ വന്‍തീപ്പിടിത്തത്തില്‍ 20 വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ഥികളുണ്ടായിരുന്ന കോച്ചിങ് സെന്ററിലാണ് ഇന്നു വൈകീട്ടോടെ തീപ്പിടുത്തമുണ്ടായത്.
സൂറത്തിലെ തക്ഷശില കോംപ്ലക്‌സിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്ററിലായിരുന്നു വിദ്യാര്‍ഥികള്‍. തീപ്പിടിത്തമുണ്ടായതോടെ വിദ്യാര്‍ഥികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. താഴേക്കു തൂങ്ങിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതിയും മറ്റും വീണാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. 14നും 15നും പ്രായത്തിന് ഇടയിലുള്ള വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നു അധികൃതര്‍ അറിയിച്ചു. നിരവധി ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്.
മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നു പറഞ്ഞ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.