ഡല്‍ഹിയില്‍ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം; മെട്രോ സര്‍വീസിനെ ബാധിച്ചു
തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നതു വരെ ഷഹീന്‍ ബാഗ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു
ന്യൂഡല്‍ഹി: കാളിന്തി കുഞ്ച് മെട്രോ റെയില്‍വേ സ്‌റ്റേഷനു സമീപം ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ 5.55ഓടെയാണ് തീപ്പിടിത്തമുണ്ടായത്. 17ഓളം ഫയര്‍ എന്‍ജിനുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നു ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ഗാര്‍ഗ് പറഞ്ഞു. മജെന്ത ലൈനിലെ മെട്രോ ട്രെയിന്‍ സര്‍വീസിനെ തീപ്പിടിത്തം ബാധിച്ചു. തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നതു വരെ ഷഹീന്‍ ബാഗ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. നിരവധി ഫര്‍ണിച്ചര്‍ കടകള്‍ കത്തിനശിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.