ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം; ആറ് മരണം
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സംഭവ സമയത്ത് യൂനിറ്റില്‍ മൊത്തം 18 ജീവനക്കാരുണ്ടായിരുന്നു.
അമരാവതി: കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. പൊള്ളലേറ്റ 12 പേര്‍ ചികിൽസയിലാണ്. ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ എലൂരിലുള്ള കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. നൈട്രിക് ആസിഡ് ചോര്‍ന്നതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സംഭവ സമയത്ത് യൂനിറ്റില്‍ മൊത്തം 18 ജീവനക്കാരുണ്ടായിരുന്നു. മരിച്ചവരില്‍ നാല് പേര്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. അപകടം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി.
ഉദുരുപാതി കൃഷ്ണയ്യ, ബി കിരണ്‍ കുമാര്‍, കാരു രവി ദാസ്, മനോജ് കുമാര്‍, സുവാസ് രവി ദാസ്, ഹബ്ദാസ് രവി ദാസ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.