ദുബയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളിയായ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം
ദുബയ്: ദുബയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളിയായ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ദുബയ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസ്-സോബിന്‍ ജോബി ദമ്പതികളുടെ മകള്‍ നയോമിയാണ് മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെജി വണ്‍ വിദ്യാര്‍ഥിനിയാണ്. നാട്ടില്‍ നിന്നു രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. ദുബയ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.