ഇത് സിംഹമോ അതോ ആട്ടിന്‍കുട്ടിയോ? വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയില്‍ അന്തംവിട്ട് സോഷ്യല്‍ മീഡിയ (വീഡിയോ)

Update: 2025-01-12 06:56 GMT

ഭാവ്‌നഗര്‍: റെയില്‍ പാളത്തില്‍ കയറിയ സിംഹത്തെ വനത്തിലേക്ക് തിരികെ അയക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ദൃശ്യം വൈറലാവുന്നു. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ ലിലിയ റെയില്‍വേ സ്‌റ്റേഷന് സമീപം ജനുവരി ആറിനാണ് സംഭവം. കൈയ്യില്‍ ഒരു വടി മാത്രം പിടിച്ചാണ് ഇയാള്‍ സിംഹത്തെ കാട്ടിലേക്ക് അയക്കുന്നത്. ശീതകാലത്ത് സിംഹങ്ങള്‍ കാടിറങ്ങുന്നത് സാധാരണ സംഭവമാണെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും വനംവകുപ്പ് അറിയിച്ചു.


Similar News