ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേക്ക് വെടിയേറ്റു;നില ഗുരുതരമായി തുടരുന്നു

Update: 2022-07-08 04:10 GMT

ടോക്യോ:ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തില്‍ ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടേയാണ് വെടിയേറ്റത്.നെഞ്ചില്‍ വെടിയേറ്റ ആബേയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ലമെന്റ് ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു ആബെ. വെടിയുതിര്‍ത്തയാളെ കസ്റ്റഡിയില്‍ എടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.രണ്ട് തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍.ആബേക്ക് ഹൃദയാഘാതം സംഭവിച്ചതായും റിപോര്‍ട്ടുണ്ട്. കൈത്തോക്ക് ഉപയോഗിച്ചാണ് ആക്രമി വെടിവച്ചതെന്നാണ് പോലിസിന്റെ നിഗമനം.നിലവില്‍ അബോധാവസ്ഥയിലാണ്.

2006-07 വര്‍ഷത്തിലും 2012 മുതല്‍ 2020 വരെയും ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്നു ആബെ.2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.ജപ്പാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ആബെ. പ്രതിപക്ഷ നേതാവായും ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

Tags:    

Similar News