ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാലുവള്ളി നിസാറുദ്ദീന്‍ മൗലവി അന്തരിച്ചു
പാങ്ങോട് കിഴുനില സ്വദേശിയാണ്. ഏറെ നാളായി രോഗ ബാധിതനായി കിടപ്പിലായിരുന്നു.
തിരുവനന്തപുരം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാലുവള്ളി നിസാറുദ്ദീന്‍ മൗലവി (51) അന്തരിച്ചു. ദീര്‍ഘകാലം ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി പണ്ഡിത ശാക്തീകരണ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
മേക്കോണ്‍ മുഹമ്മദ് കുഞ്ഞ് മൗലവി (മേക്കോണ്‍ ഉസ്താദ്) യില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പൂവാര്‍, പൊഴിയൂര്‍, ബാലരാമപുരം തുടങ്ങിയ മഹല്ലുകളില്‍ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. രണ്ടര വര്‍ഷക്കാലം രോഗബാധിതനായി കിഴുനിലയിലെ സ്വവസതിയില്‍ വിശ്രമത്തിലായിരുന്നു.
പിതാവ്:മുഹമ്മദ് സാലി, മാതാവ്: റുഖിയാ ബീവി. ഭാര്യ: റസീന, മക്കള്‍ : മുഹമ്മദ് ഉനൈസ് മൗലവി, മുഹമ്മദ് ഉവൈസ്, ഇര്‍ഫാന. മരുമകന്‍ : അല്‍ഷാബ് ബഷീര്‍. സഹോദരങ്ങള്‍: ഷിഹാബുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ മൗലവി (ദക്ഷിണ കേരള ഇസ് ലാം മത പരീക്ഷ ബോര്‍ഡ് ജനറല്‍ കണ്‍വീനര്‍), നാസര്‍ മൗലവി, ഫതഹുദ്ദീന്‍, നിസാം, ജുമൈല ബീവി, ജുനൈദ ബീവി.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് തോട്ടുംപുറം പാലുവള്ളി ജുമാമസ്ജിദില്‍.