കൊടും ചൂട്;ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

നഗരങ്ങളിലെ സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. പാരീസ് ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതല്‍. ചൂടിന് ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ നീന്തല്‍ കുളങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടു കൊടുത്തിട്ടുണ്ട്.

Update: 2019-06-29 06:49 GMT

കനത്ത ചൂടിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. 45.9 ഡിഗ്രിസെല്‍ഷ്യസാണ് ഫ്രാന്‍സിലെ ചൂട്. ഒരാഴ്ചക്കുള്ളിലാണ് ഫ്രാന്‍സില്‍ ചൂട് കൂടിയത്.


നഗരങ്ങളിലെ സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. പാരീസ് ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതല്‍. ചൂടിന് ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ നീന്തല്‍ കുളങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടു കൊടുത്തിട്ടുണ്ട്. മിക്കയിടങ്ങളിലും താത്കാലിക ജലധാരകളും ആരംഭിച്ചിട്ടുണ്ട്.

ജര്‍മനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണ വാതം യൂറോപ്പില്‍ എത്തുന്നതാണ് ഇപ്പോള്‍ ചൂടുകൂടാന്‍ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. സ്‌പെയിനിലെ കാറ്റലോണിയ മേഖലയില്‍ കാട്ടുതീ ശക്തമാകുകയാണ്.


Tags:    

Similar News