303 ഇന്ത്യക്കാരുമായി പോയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ച സംഭവം; രണ്ടുപേര്‍ കസ്റ്റഡിയില്‍
പാരീസ്: മനുഷ്യക്കടത്തെന്നു സംശയിച്ച് 303 ഇന്ത്യന്‍ യാത്രികരുമായി പോയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ച സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. യാത്രക്കാരായ രണ്ടുപേരെയാണ് ഫ്രഞ്ച് പോലിസ് കസ്റ്റഡിയിലെടുത്തതെന്നാണ് സംശയം. യുഎഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന ചാര്‍ട്ടേഡ് വിമാനമാണ് ഫ്രാന്‍സില്‍ തടഞ്ഞുവച്ചത്. ലെജന്‍ഡ് എയര്‍ലൈന്‍സ് എന്ന റുമേനിയന്‍ കമ്പനിയുടെ എ340 ചാര്‍ട്ടേര്‍ഡ് വിമാനമാണിത്. ഇന്ധനം നിറയ്ക്കാനായി ഇറക്കിയപ്പോഴാണ് തടഞ്ഞുവച്ചത്. മനുഷ്യക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപോര്‍ട്ട്. ഇന്ത്യന്‍ അധികൃതരും സ്ഥലത്തെതി സ്ഥിതിഗതികള്‍ പരിശോധിക്കുകയും ഫ്രഞ്ച് അധികാരികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. എംബസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നതായും ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.