കെ എം ഷെഫ്‌റിന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്; ആദില്‍ അബ്ദുറഹിം, അര്‍ച്ചന പ്രജിത്ത്, കെ പി തഷ്‌രീഫ് ജനറല്‍ സെക്രട്ടറിമാര്‍

Update: 2023-02-20 06:44 GMT

കോട്ടയം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി കെ എം ഷെഫ്‌റിനെ തിരഞ്ഞെടുത്തു. ആദില്‍ അബ്ദുറഹിം, അര്‍ച്ചന പ്രജിത്ത്, കെ പി തഷ്‌രീഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മിസ്‌റിയ- മിസ്ബാഹ് നഗറില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ഷംസീര്‍ ഇബ്‌റാഹിം എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

വൈസ് പ്രസിഡന്റുമാരായി നഈം ഗഫൂര്‍, അമീന്‍ റിയാസ്, ഷമീമ സക്കീര്‍ ലബീബ് കായക്കൊടി എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിമാരായി ഷഹീന്‍ ശിഹാബ്, അന്‍വര്‍ സലാഹുദ്ദീന്‍, മനീഷ് ഷാജി, സബീല്‍ ചെമ്പ്രശേരി, നിഷാത്ത് എം എസ് എന്നിവരെയും തിരഞ്ഞടുത്തു. ലത്തീഫ് പി എച്ച്, നൗഫ ഹാബി, ഗോപു തോന്നക്കല്‍, വസീം അലി എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് കെ എം ഷെഫ്‌റിന്‍. കളമശ്ശേരി കുസാറ്റില്‍ നിന്ന് ഐടിയില്‍ എംടെക് ബിരുദധാരിയാണ്. നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.

Tags:    

Similar News