വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; കൊച്ചിയില്‍ മൂന്നു പേര്‍ പിടിയില്‍

കാസര്‍കോട് സ്വദേശി മുഹമ്മദ് റഹ്മാന്‍ കൂട്ടാളികളായ ഷാജഹാന്‍, ജോസഫ് സക്കറിയ എന്നിവരാണ് പിടിയിലായത്.

Update: 2020-03-15 14:10 GMT

കൊച്ചി: വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ തോപ്പുംപടി പോലിസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് റഹ്മാന്‍ കൂട്ടാളികളായ ഷാജഹാന്‍, ജോസഫ് സക്കറിയ എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഷബീര്‍ മുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബറിലാണ് തോപ്പുംപടി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ചുള്ളിക്കല്‍ ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് എന്നീ എടിഎമ്മുകളില്‍ നിന്ന് ഒരു ലക്ഷം രൂപ് ഇവര്‍ തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ട ഡോക്ടര്‍ ഷബീര്‍ മുഹമ്മദിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തി വരവേയാണ് പ്രതികള്‍ പിടിയിലായത്. പെട്രോള്‍ പമ്പില്‍ വരുന്നവരുടെ എടിഎം കാര്‍ഡില്‍ നിന്ന് സ്‌കിമ്മര്‍ ഉപയോഗിച്ച് വ്യാജ എടിഎം കാര്‍ഡ് നിര്‍മിച്ചായിരുന്നു തട്ടിപ്പ്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മീഷ്ണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദേശ പ്രകാരം മട്ടാഞ്ചേരി അസി.പോലിസ്് കമ്മീഷണര്‍ പി കെ സുരേഷ് തോപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എ അനൂപിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. എസ് ഐമാരായ അഭിലാഷ്, പ്രവീണ്‍, ദാസ് എഎസ്‌ഐമാരായ മണിയപ്പന്‍, രതീഷ്,സിവില്‍ പോലിസ് ഓഫിസര്‍മാരായ ജയദേവ്, സതീശ്, ഉമേഷ്, ശ്രീകുമാര്‍, ലിയോണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.സിറ്റി ഷാഡോ പോലിസും തോപ്പുംപടി പോലിസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.


Tags:    

Similar News