എടിഎമ്മുകള്‍ കാലിയായാല്‍ ബാങ്കുകള്‍ക്ക് പണി കിട്ടും

ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ബാങ്കുകളില്‍ നിന്നു പിഴ ഈടാക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചതായാണ് റിപ്പോര്‍ട്ട്.

Update: 2019-06-17 05:07 GMT

ഡല്‍ഹി: എംടിഎം കാലിയായാല്‍ മൂന്ന്മണിക്കൂറിനകം പണം നിറച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്കെതിരേ നടപടി വരും. ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ബാങ്കുകളില്‍ നിന്നു പിഴ ഈടാക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചതായാണ് റിപ്പോര്‍ട്ട്.

ബാങ്കുകള്‍ക്ക് മിക്ക പ്രദേശങ്ങളിലും എടിഎം ഉണ്ടെങ്കിലും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മില്‍ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം.

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ സെന്‍സറുകള്‍ മെഷീനില്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞുകിടക്കാന്‍ കാരണമാവുന്നത്. അതുകൊണ്ടുതന്നെ ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമ നിര്‍ബന്ധിതനാകുന്നു. ഇതിന് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്

എടിഎം ഇടപാടുകള്‍ക്ക് ഇടാക്കുന്ന ചാര്‍ജുകളും ഇന്റര്‍ചേഞ്ച് ഫീസും സംബന്ധിച്ച് പരിശോധന നടത്തുന്നതിന് റിസര്‍വ് ബാങ്ക് ഉന്നതല തല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവരുടെ നിര്‍ദേശപ്രകാരം ഫീസ് ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. 

Tags:    

Similar News