കൊറോണ: ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ റെയിംസിന്റെ ഡോക്ടര്‍ ബെര്‍ണാഡ് ഗോണ്‍സാലസാണ് ആത്മഹത്യ ചെയ്തത്.

Update: 2020-04-06 06:31 GMT

പാരിസ്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ റെയിംസിന്റെ ഡോക്ടര്‍ ബെര്‍ണാഡ് ഗോണ്‍സാലസാണ് ആത്മഹത്യ ചെയ്തത്. 60കാരനായ ഗോണ്‍സാലസ് 20 വര്‍ഷത്തിലേറെയായി ക്ലബ്ബിന്റെ ഡോക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. തനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഫ്രാന്‍സില്‍ കൊറോണ വൈറസ് ബാധിച്ച് 8,000 ത്തിലധികം ആളുകള്‍ ഇതുവരെ മരിച്ചിട്ടുണ്ട്. 

Tags:    

Similar News