ഗുവാഹത്തി: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. തലസ്ഥാനമായ ഇംഫാലിനടുത്താണ് മെയ്തി, കുകി ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രാദേശിക ചന്തയിലെ സ്ഥലത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപോര്‍ട്ട്. ഇതോടെ സ്ഥലത്ത് അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കുകയും വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് വിലക്ക് അഞ്ചു ദിവസം കൂടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഘര്‍ഷം തുടങഅങിയത്. അക്രമികള്‍ വീടുകള്‍ തീവച്ചു നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തതായി പോലിസ് അറിയിച്ചു. ഒരു മാസത്തോളമായി കലാപം തുടരുന്ന മണിപ്പുരില്‍ ജനജീവിതം സാധാരണ നിലയിലായി വരുന്നുവെന്ന അവകാശവാദത്തിനിടെയാണ് വീണ്ടും കലാപമുണ്ടായത്. സംഘര്‍ഷത്തില്‍ ഇതുവരെ 74ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.