ജുമുഅ സമയത്തെ പരീക്ഷ: ആവശ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സമയം പുന:ക്രമീകരിച്ച് നല്‍കും; കാംപസ് ഫ്രണ്ടിന് പിഎസ്‌സിയുടെ ഉറപ്പ്

ഓണ്‍ലൈന്‍ ആയാണ് പരീക്ഷ നടക്കുന്നത്. 1856 വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷ രണ്ട് ബാച്ചായാണ് നടക്കുക.

Update: 2022-07-20 15:22 GMT

തിരുവനന്തപുരം: ജുമുഅ സമയത്തെ പരീക്ഷയുടെ സമയം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ പിഎസ്‌സി ചെയര്‍മാന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് പിഎസ്‌സിയുടെ ഓഫിസില്‍ നിന്നും ഷാനെ ബന്ധപ്പെടുകയും പരീക്ഷാസമയം പുന:ക്രമീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തു.

ഓണ്‍ലൈന്‍ ആയാണ് പരീക്ഷ നടക്കുന്നത്. 1856 വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷ രണ്ട് ബാച്ചായാണ് നടക്കുക. ജുമുഅ നമസ്‌കരിക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റിന്റെ കോപ്പിയും സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷയും അടിയന്തിരമായി പിഎസ്‌സിക്കോ പ്രസ്തുത സെന്ററിലോ നല്‍കണം.അങ്ങിനെ നല്‍കുന്ന പക്ഷം പ്രസ്തുത ഉദ്യോഗാര്‍ഥികളെ ജുമുഅക്ക് മുമ്പുള്ള ആദ്യ ബാച്ചിലേക്ക് ഷിഫ്റ്റ് ചെയ്യാമെന്ന് പിഎസ്‌സി ഓഫിസില്‍ നിന്ന് കാംപസ് ഫ്രണ്ട് ഭാരവാഹികളെ അറിയിച്ചു.

Tags:    

Similar News