കര്‍ണാടക: 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പുതിയ തിയ്യതി പ്രഖ്യാപിച്ചു; ഡിസംബര്‍ അഞ്ചിന് വോട്ടെടുപ്പ്

നവംബര്‍ 11 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 18 ആണ്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നവംബര്‍ 19ന് നടക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

Update: 2019-09-27 16:29 GMT

ബെംഗളൂരു: കര്‍ണാടകയില്‍ അയോഗ്യരാക്കിയ 15 എംഎംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള പുതിയ തിയ്യതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും.

നവംബര്‍ 11 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 18 ആണ്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നവംബര്‍ 19ന് നടക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

അതാനി, കഗ്വാദ്, ഗോകക്, യല്ലാപൂര്‍, ഹിരികേരൂര്‍, റാണിബെന്നൂര്‍, വിജയനഗര,ചിക്കബല്ലാപൂര്‍, കെ ആര്‍ പുര, യശ്വന്ത്പുര, മഹാലക്ഷ്മി ലേഔട്ട്, ശിവജി നഗര്‍, ഹസാകോട്ടെ, കൃഷ്ണരാജ്‌പേട്ട്, ഹുന്‍സൂര്‍ എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നേരത്തെ കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരായ ഹരജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിതെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞിരുന്നത്.

നേരത്തെ ഒക്ടോബര്‍ 21നായിരുന്നു ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. മൂന്നുദിവസത്തിനുശേഷം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്. ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് 17 വിമത എംഎല്‍എമാരുടെ അയോഗ്യതയ്‌ക്കെതിരായ ഹരജി പരിഗണിക്കുന്നത്.

Tags:    

Similar News