പകല്‍കൊള്ള തുടരുന്നു: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറ് പിന്നിട്ടു
പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജ്യത്ത് ഡീസല്‍ വിലയും നൂറു കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിവിധ പട്ടണങ്ങളിലാണ് ഡീസല്‍ വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജ്യത്ത് ഡീസല്‍ വിലയും നൂറു കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിവിധ പട്ടണങ്ങളിലാണ് ഡീസല്‍ വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
അതിനിടെ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് എന്നീ ജില്ലകള്‍ക്കു പുറമേ കൂടുതല്‍ ജില്ലകളില്‍ പെട്രോള്‍ വില 100 കടന്നു. തിരുവനന്തപുത്ത് പെട്രോള്‍ വില 100.44 രൂപയായി. കൊച്ചിയില്‍ പെട്രോള്‍ വില 98.56 രൂപയും ഡീസലിന് 94.68 രൂപയായിട്ടാണ് വിലകൂടിയത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണ വിലകൂട്ടിയത്.