ഇന്ധനവില വര്‍ധന;പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം
പാര്‍ലമെന്റിന് സമീപം കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിക്കുകയാണ്
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെതിരേ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം. എംപിമാരായ വി കെ ശ്രീകണ്ഠന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് നോട്ടിസ് നല്‍കിയത്. പാര്‍ലമെന്റിന് സമീപം കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിക്കുകയാണ്.മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ മാര്‍ച്ചും നടത്തുന്നുണ്ട്.
വിലക്കയറ്റ രഹിത ഭാരത പ്രചാരണം എന്ന പേരില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.ഇന്ന് മുതല്‍ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക.രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ വിജയ് ചൗക്കില്‍ ഗ്യാസ് സിലിണ്ടറിന് മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടറിന് മുകളില്‍ റീത്ത് സമര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധപരിപാടികള്‍.സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ ധര്‍ണയും വരും ദിവസങ്ങളില്‍ നടക്കും.
അതേസമയം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 6 രൂപ 97 പൈസയാണ് വര്‍ധിച്ചത്.ഇതിനോടകം ആറ് രൂപയിലധികം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്.പത്ത് ദിവസത്തിനിടേയുണ്ടാകുന്ന ഒമ്പതാമത്തെ വര്‍ധനയാണിത്.