ന്യൂഡല്‍ഹി: രാജ്യത്ത് അടിക്കടിയുള്ള ഇന്ധന വില വര്‍ധനക്കെതിരേ ദേശ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച(എസ്‌കെഎം). ജൂലൈ എട്ടിന് സമരത്തിന് തുടക്കം കുറിക്കുമെന്ന് എസ്‌കെഎം നേതാക്കള്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരേ പ്രധാന കേന്ദ്രങ്ങളിലെ റോഡരികിലാണ് ധര്‍ണ നടത്തുക. ഗതാഗത തടസ്സം സൃഷ്ടിക്കാതെയായിരിക്കും പ്രക്ഷോഭമെന്ന് നേതാക്കള്‍ അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ ജനങ്ങളും സമരത്തിന്റെ ഭാഗമാവണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. ഇത് സംബന്ധിച്ച് സിംഗു ബോര്‍ഡറില്‍ വെള്ളിയാഴ്ച്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 67 കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. ബിജെപി നേതാക്കള്‍ക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ തുടരാന്‍ യോഗത്തില്‍ തീരുമാനമായി.