സിയറലിയോണില്‍ എണ്ണടാങ്കര്‍ കൂട്ടിയിടിച്ച് അഗ്നിബാധ: നിരവധിപേര്‍ മരിച്ചു
മരണ സംഖ്യ 100 കവിഞ്ഞിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ പ്രദേശവാസികള്‍ സന്ദേശം നല്‍കി
ഫ്രീടൗണ്‍: സിയറലിയോണ്‍ തലസ്ഥാന നഗരമായ ഫ്രീടൗണില്‍ എണ്ണ ടാങ്കര്‍ മറ്റൊരുവാഹനവുമായി കൂട്ടിയിടിച്ചുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും നിരവധിപേര്‍ മരിച്ചതായി രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ 100 കവിഞ്ഞിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ പ്രദേശവാസികള്‍ സന്ദേശം നല്‍കി.
എന്നാല്‍ ഇക്കാര്യം റോയിട്ടേയ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കത്തികരിഞ്ഞ മൃതദേഹങ്ങള്‍ റോഡില്‍ ചിതറി കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃഷ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.