ഇറാനിയന്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നു; യുഎഇ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു
ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച യുഎഇ കപ്പലും അതിലെ ജീവനക്കാരെയും പിടികൂടിയതായി ഇറാന്‍ ഔദ്യോഗിക ടെലിവിഷനാണ് റിപോര്‍ട്ട് ചെയ്തത്.
തെഹ്‌റാന്‍: തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ച യുഎഇ രജിസ്‌ട്രേഷന്‍ ഉള്ള കപ്പല്‍ പിടിച്ചെടുക്കുകയും അതിലെ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഇറാന്‍ അറിയിച്ചു. അതേദിവസം യുഎഇ തീരസംരക്ഷണ സേന രണ്ട് ഇറാനിയന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച യുഎഇ കപ്പലും അതിലെ ജീവനക്കാരെയും പിടികൂടിയതായി ഇറാന്‍ ഔദ്യോഗിക ടെലിവിഷനാണ് റിപോര്‍ട്ട് ചെയ്തത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കി യുഎഇ ഉണ്ടാക്കിയ കരാറിനെചൊല്ലി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.മല്‍സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുഎഇ പ്രതിനിധിയെ വിളിച്ചുവരുത്തിയതായും സംഭവത്തില്‍ യുഎഇ ഖേദം പ്രകടിപ്പിക്കുകയും നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറാണെന്ന് അറിയിച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു.