ഡിജിപിക്ക് ചിലവഴിക്കാവുന്ന ഫണ്ട് കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി

പോലിസ് നവീകരണ ഫണ്ടിലെ ധൂര്‍ത്തും അഴിമതിയും വിവാദമായി മാറിയതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ്

Update: 2020-02-16 18:41 GMT

തിരുവനന്തപുരം: ഡിജിപിക്ക് ചിലവഴിക്കാവുന്ന ഫണ്ട് കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായാണ് തുക ഉയര്‍ത്തിയത്. പോലിസിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നുവെന്ന സിഎജി റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിപിക്ക് ചെലവഴിക്കാവുന്ന തുക ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവും പുറത്തുവരുന്നത്.

ജനുവരി 18 നാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. പോലിസ് നവീകരണത്തിന് കീഴിലെ പദ്ധതി ചിലവുകള്‍ക്കാണ് തുകയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പോലിസ് നവീകരണ ഫണ്ടിലെ ധൂര്‍ത്തും അഴിമതിയും വിവാദമായി മാറിയതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

നവീകരണ ആവശ്യങ്ങള്‍ക്കുള്ള തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് 2018 മുതല്‍ ഡിജിപി ലോകനാഥ് ബെഹ്‌റ ആറ് തവണ ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ്. 2013ല്‍ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015ലാണ് രണ്ട് കോടി രൂപയായി ഉയര്‍ത്തിയത്. പിന്നാലെയാണ് 2020ല്‍ ഈ തുക കുത്തനെ ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.  


Full View

Tags:    

Similar News