ഗംഗാ ജലം കുടിക്കാന്‍ യോഗ്യമല്ലെന്ന് ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Update: 2021-01-31 00:59 GMT

ലക്‌നോ: ഗംഗാ നദിയിലെ വെള്ളം കുടിവെള്ളത്തിന് അനുയോജ്യമല്ലെന്ന് ഉത്തര്‍പ്രദേശ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. അലഹബാദ് ഹൈക്കോടതിയിലാണ് ഉത്തര്‍ പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. 2006ല്‍ ഗംഗാ നദി സംരക്ഷിക്കണമെന്നും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് സുവോ മോട്ടോ പ്രകാരം നല്‍കിയ കേസിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മറുപടി.

ഗംഗയിലേയും യമുനയിലേയും ജലം വലിയ രീതിയില്‍ മലീനമാക്കപ്പെട്ടുവെന്ന വാദത്തില്‍ അഭിഭാഷകയായ തൃപ്തി വെര്‍മ്മയുടെ ഇടപെടലിനെ തുടര്‍ന്നാണ് കേസ് വീണ്ടും കോടതിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ മനോജ് കുമാര്‍ ഗുപ്ത, സിദ്ധാര്‍ത്ഥ വര്‍മ്മ, അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഒരു ബെഞ്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടെ മറുപടി ജനുവരി 28നകം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തര്‍ പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഗംഗാ ജലത്തിന്റെ ഗുണമേന്മ പരിശോധിച്ചത്.

ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുളിക്കാന്‍ മാത്രമാണ് ഗംഗാ ജലം ഉപയോഗിക്കാനാവൂ. കുടിവെള്ളം എന്ന ആവശ്യത്തിലേക്ക് ഗംഗാ ജലം ഉപയോഗിക്കാനില്ലെന്നും ഗുണമേന്മി പരിശോധന വ്യക്തമാക്കുന്നു. യമുനയിലേക്കും ഗംഗയിലേക്കും മലിന ജലം നേരിട്ട് ഒഴുക്കുന്ന സ്ഥിതിയുണ്ടെന്ന് അമിക്കസ് ക്യൂരി എ ക് ഗുപ്ത കോടതിയെ അറിയിച്ചു.




Similar News