കരിയര്‍ ഓറിയന്റേഷന്‍, ഗൈഡന്‍സ് പദ്ധതികള്‍ 'ഗാസ' ഏറ്റെടുക്കും

Update: 2024-10-14 11:37 GMT

മഞ്ചേരി: ഗ്രീന്‍വാലി അക്കാദമിയിലെ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിനാവശ്യമായ കരിയര്‍ ഓറിയന്റേഷന്‍ പദ്ധതികള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഏറ്റെടുക്കും. മഞ്ചേരിയില്‍ ചേര്‍ന്ന ഗ്രീന്‍വാലി അലംനൈ ഫോര്‍ സോഷ്യല്‍ അഡ്വാന്‍സ്‌മെന്റിന്റെ (ഗാസ) എക്‌സിക്യൂട്ടീവ് യോഗമാണ് തീരുമാനമെടുത്തത്. പഞ്ചവത്സര പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശ സര്‍വ്വകലാശാലകളിലും നാട്ടിലും തുടര്‍പഠനത്തിനാവശ്യമായ വിദഗ്ധരുടെ ഗൈഡന്‍സ് സേവനങ്ങള്‍ നല്‍കാനും പ്രസിഡന്റ് ഡോ. വി എം ഫഹദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സെക്രട്ടറി മുനീര്‍ ഇബ്‌നു നസീര്‍, ട്രഷറര്‍ ടി എം അഷറഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News