ഗസയുടെ റോക്കറ്റാക്രമണം പ്രതിരോധത്തിന്റെ ഭാഗം; ഫലസ്തീനെ പിന്തുണച്ച് അരുന്ധതി റോയിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ
ഇസ്രായേലി ഭരണകൂടം ഫലസ്തീന്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണെന്നും ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീന്‍ ഭൂമി അനധികൃതമായി തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടായ്മ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: ഇസ്രായേലിനെതിരായ ഫലസ്തീനികളുടെ റോക്കറ്റാക്രമണം 'പ്രതിരോധ'ത്തിന്റെ ഭാഗമാണെന്നും അതിന് അന്താരാഷ്ട്ര നിയമത്തിന്റെ പിന്തുണയുണ്ടെന്നും അരുന്ധതി റോയിയുടേയും നയന്‍താര സഹ്ഗാളിന്റെയുംന നേതൃത്വത്തിലുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും കൂട്ടായ്മ. ഇസ്രായേലി ഭരണകൂടം ഫലസ്തീന്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണെന്നും ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീന്‍ ഭൂമി അനധികൃതമായി തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടായ്മ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
മെയ് തുടക്കത്തില്‍ ശെയ്ഖ് ജര്‍റാഹില്‍നിന്ന് ഫലസ്ഥീനികളെ നിയമവിരുദ്ധമായി കുടിയൊഴിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചു. 'നക്ബ'യുടെ തുടര്‍ച്ചയാണിത്. മുന്‍പ് ഇസ്രായേലില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ശൈഖ ജര്‍റാഹില്‍ താമസമാക്കിയവരാണ് ഇപ്പോള്‍ അവിടെനിന്നും കുടിയൊഴിപ്പിക്കപ്പെടുന്നത്. ഇതിന്റെ പ്രതികരണമായി ഗസ്സയിലെ ഫലസ്ഥീനികള്‍ ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ അധിനിവേശത്തിനെതിരെ രാജ്യാന്തര നിയമങ്ങളുടെ പിന്‍ബലമുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റോക്കറ്റാക്രമണം. ഇസ്രായേലിന്റെ അതിശക്തമായ പ്രത്യാക്രമണത്തില്‍ കുട്ടികളടക്കം സാധാരണക്കാരാണ് കൊല്ലപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഈജിപ്ഷ്യന്‍ വ്യോമ സേന ഗസാ മുനമ്പിന് മുകളില്‍ 'പറക്കല്‍ നിരോധിത മേഖല' ഒരുക്കണമെന്ന് ആവശ്യപ്പെട്ട കൂട്ടായ്മ ഫലസ്തീനികളെ സംരക്ഷിക്കുന്നതിന് അറബ് ലോകത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയെകുറ്റപ്പെടുത്തുകയും ചെയ്തു.