വാക്‌സിന്‍ എടുക്കാത്തവര്‍ വന്നാല്‍ വിമാന കമ്പനിയില്‍ നിന്ന് 3500 ഡോളര്‍ പിഴ ചുമത്തുമെന്ന് ഘാന
ബോര്‍ഡിങ് പാസ് നല്‍കുന്നതിന് മുമ്പ് വാകിസിന്‍ അടിച്ചത്തിന്റെ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥരാണ്
അക്ര: വാക്‌സിന്‍ എടുക്കാത്തവരെ രാജ്യത്തേക്ക് കൊണ്ടുവന്നാല്‍ ഒരാളിന് 3500 ഡോളര്‍വീതം വിമാന കമ്പനിയില്‍ നിന്ന് പിഴ ഈടാക്കുമെനന ഘാന. ബുധനാഴ്ച മുതലാണ് നിയമം പ്രാബല്ല്യത്തില്‍ വരിക ഒമിക്രോണ്‍ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഘാന സര്‍ക്കാര്‍ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കണമെങ്കില്‍ കൊവിഡ് വാക്‌സി സ്വീകരിച്ചിരിക്കണം. വിമാനത്തില്‍ ബോര്‍ഡിങ് പാസ് നല്‍കുന്നതിന് മുമ്പ് വാകിസിന്‍ അടിച്ചത്തിന്റെ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥരാണ്. അല്ലാത്തവെര രാജ്യത്തെ എയര്‍ പോര്‍ട്ടുകളില്‍ കൊണ്ടുവന്ന് ഇറക്കിയാല്‍ ഉത്തരവാദിയായ വിമാന കമ്മനിയാണ് പിഴ നല്‍കേണ്ടത്. ഘാന പൗരന്മാര്‍ക്ക് ഈ നിബന്ധന ബാധകമല്ല.
അവര്‍ വിദേശത്തു നിന്ന വരു്ന്നവരാണെങ്കിലും 14 ദിവസത്തെ ക്വാറന്റൈന്‍ അനുഷ്ടിച്ചാല്‍ മതി. വിദേശികള്‍ക്കാണ് കടുത്ത നിബന്ധന. ഘാനയിലെ കൊട്ടോക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പുവരുത്തണമെന്ന് ഘാന എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു. ആഫ്രിക്ക രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഏറ്റവും കടുത്തതാണ് ഘാനയുടെ ഉത്തരവ് എന്നു വിശേഷിപ്പിക്കപ്പെടുന്നു.