സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
കൊവിഡ് 19 വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്ന് മാസവും ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഭീമമായ തോതില്‍ ഇടിഞ്ഞിരുന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപയായി. ഗ്രാമിന് 4735 രൂപയാണ് വില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കൂടിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചത്. ജനുവരിയില്‍ ഒരു പവന് 29,000 രൂപയായിരുന്നു വില. ഗ്രാമിന് 3,625 രൂപയും. ഏഴ് മാസത്തിനിടയില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നത് അന്താരാഷ്ട്ര വിപണിയെ ബാധിച്ചിട്ടുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. ഇതുമൂലം വിപണിയിലുണ്ടായ അനിശ്ചിതത്വം സ്വര്‍ണ നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമായെന്നാണ് റിപോര്‍ട്ടുകള്‍.
കൊവിഡ് 19 വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്ന് മാസവും ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഭീമമായ തോതില്‍ ഇടിഞ്ഞിരുന്നു. ജൂണില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 11 ടണ്‍ സ്വര്‍ണമാണ്. മുന്‍ വര്‍ഷം ജൂണില്‍ 77 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത സ്ഥാനത്താണ് ഇതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.