കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു 47 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ഒരു കിലോയോളം സ്വര്‍ണമാണ് കാസര്‍കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് കസ്റ്റംസ് സംഘം പിടികൂടിയത്

Update: 2020-09-01 09:12 GMT
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു 47 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വിവാദം തുടരുന്നതിനിടെ വീണ്ടും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സ്വര്‍ണം പിടികൂടി. ഒരു കിലോയോളം സ്വര്‍ണമാണ് കാസര്‍കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് കസ്റ്റംസ് സംഘം പിടികൂടിയത്. ഏകദേശം 47 ലക്ഷം രൂപയോളം വിലമതിക്കുന്ന 937 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

Gold seize in Kannur airport





Tags:    

Similar News