ജീവന് ഭീഷണി ; സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളിലെ മുഴുവന്‍ വിവരങ്ങളും കോടതിയില്‍ പറയും: സ്വപ്‌ന സുരേഷ്
കോടതിയെ എല്ലാക്കാര്യവും ധരിപ്പിക്കുന്നതിനാണ് ഇന്ന് താന്‍ കോടതിയില്‍ എത്തിയത്.തനിക്കെതിരെ ഏതൊക്കെ കേസുണ്ടോ ആ കേസുകളില്‍ പങ്കാളിത്തമുള്ള എല്ലാവരെയും കുറിച്ച് പറയും.കോടതിയില്‍ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായിട്ടില്ല. നാളെയും തുടരും
കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്.കോടതിയെ എല്ലാക്കാര്യവും ധരിപ്പിക്കുന്നതിനാണ് ഇന്ന് താന്‍ കോടതിയില്‍ എത്തിയത്.
തനിക്കെതിരെ ഏതൊക്കെ കേസുണ്ടോ ആ കേസുകളില്‍ പങ്കാളിത്തമുള്ള എല്ലാവരെയും കുറിച്ച് പറയും.കോടതിയില്‍ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായിട്ടില്ല. നാളെയും തുടരും.തന്റെ ജീവന് ഭീഷണിയുണ്ട് അതുകൊണ്ടാണ് കോടതിയില്‍ അറിയിച്ചിട്ട് തന്റെ സ്‌റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുന്നത്.നാളെ ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളോട് എല്ലാ പറയാമെന്നും സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.