സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
ഒരാഴ്ചയ്ക്ക് ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരങ്ങള്‍.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷ് കോടിയേരിയെ വിട്ടയച്ചത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിലെ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി വിലയിരുത്തും.
ഒരാഴ്ചയ്ക്ക് ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരങ്ങള്‍.രാവിലെ 11 മണിക്കായിരുന്നു ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാത്രി 10 മണിയോടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്നാ സുരേഷിന് യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാമ്പിംഗ് സെന്ററുകളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരുന്നു. കമ്മീഷന്‍ നല്‍കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഇക്കാര്യം അന്വേഷിക്കുന്നതിനായാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.