സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍
.സ്വര്‍ണക്കടത്ത് കേസില്‍ തങ്ങളെ സ്വാധീനിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ അത്തരത്തിലുള്ള സ്വാധീനങ്ങള്‍ക്ക് വഴങ്ങാന്‍ തങ്ങള്‍ തയ്യാറല്ല. എത്രവലിയ ഉന്നതനായാലും താഴെതട്ടിലുള്ള ആളായാലും ശരി തങ്ങള്‍ തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്.പാര്‍ട്ടിക്കാരാണോ അല്ലയോ എന്നതൊന്നും തങ്ങളുടെ വിഷയമല്ലെന്നും സുമിത് കുമാര്‍ പറഞ്ഞു
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസിനെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് ഗോയല്‍.കൊച്ചിയില്‍ നിന്നും സ്ഥലം മാറിപ്പോകുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുമിത് ഗോയല്‍ വിമര്‍ശനം നടത്തിയത്.സ്വര്‍ണക്കടത്ത് കേസില്‍ തങ്ങളെ സ്വാധീനിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ അത്തരത്തിലുള്ള സ്വാധീനങ്ങള്‍ക്ക് വഴങ്ങാന്‍ തങ്ങള്‍ തയ്യാറല്ല. എത്രവലിയ ഉന്നതനായാലും താഴെതട്ടിലുള്ള ആളായാലും ശരി തങ്ങള്‍ തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്.
പാര്‍ട്ടിക്കാരാണോ അല്ലയോ എന്നതൊന്നും തങ്ങളുടെ വിഷയമല്ലെന്നും സുമിത് കുമാര്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് അന്വേഷണം നടക്കുന്നതിനിടയില്‍ പല തരത്തിലുള്ള ആക്രമണങ്ങളും ഏജന്‍സികള്‍ക്കെതിരെയും തനിക്കെതിരെയും ഉണ്ടായുണ്ടായെന്നും സുമിത് കുമാര്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ കസ്റ്റംസ് ഓഫിസിനും പരിസരങ്ങളിലും പോസ്റ്ററുകള്‍ വരെ പതിച്ചു.കസ്റ്റംസ് നിയമം നടപ്പാകുന്നതിനുള്ള ഏജന്‍സിയാണ്.താന്‍ ജോലി ചെയ്യുന്നത് കസ്റ്റംസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ്.തങ്ങള്‍ സംരക്ഷിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയാണ്.കസ്റ്റംസിനെതിരെ സംസ്ഥാനത്തിന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ എങ്ങനെ നിയോഗിക്കാന്‍ കഴിയുമെന്നും സര്‍ക്കാരിനെതിരെ താന്‍ ഒരു കമ്മിഷനെ വച്ചാല്‍ എങ്ങനെയുണ്ടാകുമെന്നും സുമിത് കുമാര്‍ ചോദിച്ചു..
സംസ്ഥാനത്തിനെതിരെ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നുവെന്നത് അടിസ്ഥാന രഹിതമാണെന്നും സുമിത് കുമാര്‍ പറഞ്ഞു.ഡോളര്‍ക്കടത്ത് കേസ് സംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്ന് ചോദ്യത്തിന് മറുപടിയായി സുമിത് കുമാര്‍ പറഞ്ഞു. ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുളളതായാണ് വിവരം. ഇവര്‍ ഇന്ത്യ വിട്ടു.ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഇത് പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.ഡോളര്‍കേസ് ഒരു കേസുമാത്രമല്ല.പല കേസുകളുമായി ബന്ധപ്പെട്ടുള്ളതാണെന്നും ഒരോ ഭാഗം അന്വേഷണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് നോട്ടീസ് നല്‍കുമെന്നും സുമിത് കുമാര്‍ പറഞ്ഞു.