ഹിന്ദുത്വ സംഘങ്ങളുടെ കുപ്രചാരണങ്ങള്‍ക്കിടെ റെഡ് മീറ്റ് മാനുവലില്‍നിന്ന് 'ഹലാല്‍' പദം ഒഴിവാക്കി; കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് ഭക്ഷ്യ വകുപ്പ്

ഇസ്‌ലാമിക ശരിയത്ത് നിയമപ്രാകാരം മുസ്‌ലിംകള്‍ അറക്കുന്ന മൃഗത്തിന്റെ മാംസമാണ് ലഭ്യമാക്കുകയെന്ന വാക്കും എപിഇഡിഎ ഒഴിവാക്കി.

Update: 2021-01-05 10:08 GMT

ന്യൂഡല്‍ഹി: ഹലാല്‍ സ്റ്റിക്കര്‍ പതിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്കെതിരേ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ കുപ്രചാരണങ്ങള്‍ക്കിടെ അഗ്രികള്‍ച്ചര്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) റെഡ്മീറ്റ് മാനുവലില്‍ നിന്ന് 'ഹലാല്‍' എന്ന വാക്ക് ഒഴിവാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നതാധികാര സ്ഥാപനമാണ് എപിഇഡിഎ. കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന്റെ ഉത്തരവാദിത്തം ഈ സ്ഥാപനത്തിനാണ്

ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള മാംസം മതത്തിന്റെ പേരിലുള്ള തരംതിരിവ് പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കേരളത്തില്‍ ഹിന്ദു ഐക്യവേദി അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ വ്യാജ ആരോപണം.അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് എപിഇഡിഎ പറയുന്നു.

ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. അത് ആ രാജ്യം നിര്‍ദേശിക്കുന്നത് പ്രകാരമാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരോ ഏതെങ്കിലും ഏജന്‍സികളോ അത് ആവശ്യപ്പെടില്ല. അവര്‍ക്കിതില്‍ ഒരു പങ്കുമില്ലെന്ന് എപിഇഡിഎ വ്യക്തമാക്കി. ഇസ്ലാമിക രാജ്യങ്ങളിലെ ആവശ്യങ്ങള്‍ക്കായിട്ടാണ് ഹലാല്‍ രീതി ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് മാത്രമേ ഈ രീതിയില്‍ ഇനി മാംസങ്ങള്‍ ലഭ്യമാകൂ.

ഇസ്‌ലാമിക ശരിയത്ത് നിയമപ്രാകാരം മുസ്‌ലിംകള്‍ അറക്കുന്ന മൃഗത്തിന്റെ മാംസമാണ് ലഭ്യമാക്കുകയെന്ന വാക്കും എപിഇഡിഎ ഒഴിവാക്കി. ഇസ്‌ലാമിക സമിതി പ്രതിനിധിയുടെ മേല്‍നോട്ടത്തിലായിരിക്കും മൃഗങ്ങളുടെ അറവ് നടത്തുകയെന്ന നിയമത്തിലെ പരാമര്‍ശവും ഒഴിവാക്കി. പുതിയ മാനുവല്‍ പ്രകാരം ഹലാല്‍ എന്ന വാക്ക് നിര്‍ബന്ധമില്ല. മുമ്പ് കയറ്റുമതി ചെയ്യുന്ന എല്ലാം മാംസത്തിനും ഹലാല്‍ മാംസം എന്ന ലേബല്‍ ആവശ്യമായിരുന്നു

ഇസ്‌ലാമിക രാജ്യങ്ങള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള മാംസം മാത്രമേ അനുവദിക്കൂ. ഇന്ത്യയാണ് ഇത്തരം രാജ്യങ്ങളിലേക്ക് ബീഫ് കൂടുതലായി കയറ്റി അയക്കുന്നത്.

ബീഫിറച്ചിയും ധാരാളമായി കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വമ്പന്‍ നേട്ടമാണ് ഇത്തരം മാംസം കയറ്റി അയക്കുന്നതിലൂടെ ഇന്ത്യക്ക് ലഭിച്ചത്. 22000 കോടിയില്‍ അധികം രൂപയുടെ മൂല്യമുള്ള ബീഫിറച്ചിയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റി അയച്ചത്.

Tags:    

Similar News