ലോക്കപ്പ് അതിക്രമം ഉണ്ടായാല്‍ പിരിച്ചുവിടല്‍; പോലിസ് അതിക്രമങ്ങള്‍ക്ക് എതിരെ കടുത്ത നടപടിയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ലോക്കപ്പ് അതിക്രമം ഉണ്ടായാല്‍ പിരിച്ചുവിടല്‍ ഉള്‍പ്പടെ കടുത്ത നടപടിയുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം ഉണ്ടാവില്ല എന്നുറപ്പാക്കും എന്നും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേവസ്വം ബോര്‍ഡുകളില്‍ വരുമാന കമ്മി സര്‍ക്കാര്‍ നികത്തും. മുന്നാക്ക സംവരണം നടപ്പാക്കുന്ന കാര്യത്തില്‍ മുന്നോട്ടു തന്നെ പോകും. സംവരണ നയം ഉയര്‍ത്തിപ്പിടിക്കുമെന്നും സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ നിയമ നിര്‍മ്മാണം നടത്തും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും. സേവന വേതന വ്യവസ്ഥകള്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ ഇടപെടും. ജപ്തി ഉള്‍പ്പടെയുള്ള നടപടികളില്‍ വീടുകളില്‍ നിന്ന് ഇറക്കി വിടുന്നതിന് എതിരെ നിയമ നിര്‍മാണം കൊണ്ടുവരും. ബദല്‍ സംവിധാനങ്ങള്‍ ഇല്ലാതെ ആരെയും ഇറക്കി വിടരുത് എന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കെഎസ്ആര്‍ടിസി പുനസംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കും.
മിനിമം സബ്‌സിഡി അടിസ്ഥാനത്തില്‍ ആയിരിക്കും ഇതെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വയംപര്യാപ്തമാകും വരെ കെഎസ്ആര്‍ടിസിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പാക്കും. കെഎസ്ആര്‍ടിസി പരിഷ്‌കരണവുമായി മുന്നോട്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സുശീല്‍ ഖന്ന റിപ്പോര്‍ട് നടപ്പാക്കും. തിരുവനന്തപുരം, കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയങ്ങള്‍ കെഎസ്ആര്‍ടിസി തിരിച്ചെടുക്കുന്നു. കെഎസ്ആര്‍ടിസിയുമായി ചര്‍ച്ച നടക്കുന്നു. കെഎസ്ആര്‍ടിസി മാനേജ്‌മെന്റൂം പുനസംഘടിപ്പിക്കും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോ?ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങുമെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉണ്ട്. മുന്നോട്ടു പോകാന്‍ കേന്ദ്ര നിര്‍ദേശം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശിച്ചു. ഡി. പി.ആര്‍ റെയില്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകള്‍ക്ക് അനുമതി കിട്ടിയാല്‍ നടപ്പാക്കും. പുതുക്കിയ ഡി. പി ആര്‍ തയ്യാറാക്കാന്‍ കൊച്ചി മെട്രോയെ ഏല്‍പിക്കും.
തുടങ്ങിവച്ച കിഫ്ബി പദ്ധതികള്‍ മുഴുവന്‍ 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കിഫ്ബിയുടെ തിരിച്ചടവ് സര്‍ക്കാര്‍ ബാധ്യത അല്ല. വരുമാനത്തില്‍ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ട്. കിഫ്ബി വഴി കൂടുതല്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നത് ഗൗരവമായ വിശകലനത്തിന്റെ അഫിസ്ഥാനത്തില്‍ മാത്രമേ ഉണ്ടാകൂ എന്നും സര്‍ക്കാര്‍ പ്രോ?ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.