ഗോധ്ര പള്ളി ഇനി കൊവിഡ് കെയര്‍ സെന്റര്‍
എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായാണ് മുസ് ലിം പള്ളി തുറന്ന് കൊടുത്തിരിക്കുന്നത്. വനിതാ ഹജ്ജ് തീര്‍ത്ഥാടകരുടെ ക്യാംപിനായി ഒരുക്കിയ ഷെയ്ക് മജാവര്‍ റോഡിലെ ആദം പള്ളിയുടെ ഒന്നാമത്തെ നിലയാണ് കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റിയിരിക്കുന്നത്.
വഡോദര: 2002ല്‍ സംഘപരിവാരം മുസ് ലിം വിരുദ്ധ വംശഹത്യക്ക് തിരികൊളുത്തിയ ഗോധ്രയില്‍ നിന്ന് മത സൗഹാര്‍ദത്തിന്റെ പുതിയ വാര്‍ത്ത. കൊവിഡ് രോഗികളെ പരിചരിക്കാനായി ഗോധ്ര ടൗണിലെ വലിയ മുസ് ലിം പള്ളി തുറന്ന് കൊടുത്തിരിക്കുകയാണ് ഇവിടുത്തെ വിശ്വാസി സമൂഹം.
യാതൊരു വിവേചനവും ഇല്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായാണ് മുസ് ലിം പള്ളി തുറന്ന് കൊടുത്തിരിക്കുന്നത്. വനിതാ ഹജ്ജ് തീര്‍ത്ഥാടകരുടെ ക്യാംപിനായി ഒരുക്കിയ ഷെയ്ക് മജാവര്‍ റോഡിലെ ആദം പള്ളിയുടെ ഒന്നാമത്തെ നിലയാണ് കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റിയിരിക്കുന്നത്. ഗോധ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ വ്യാപിച്ചതോടെയാണ് പള്ളി കൊവിഡ് കെയര്‍ സെന്ററാക്കാന്‍ പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചത്.