ഗ്യാന്‍ വാപി: അനീതി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല; വിദ്യാര്‍ഥി-യുവജന പ്രതിഷേധം

Update: 2024-01-31 16:47 GMT

കോഴിക്കോട്: നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ആരാധന നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശിലെ ഗ്യാന്‍ വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതി വിധിക്കെതിരേ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്‌ഐഒ, സോളിഡാരിറ്റി സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനീതി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി.

    കോഴിക്കോട് നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന സംഗമത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്, എസ് ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. റഹ്മാന്‍ ഇരിക്കൂര്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ കെ ഫാരിസ്, എസ്‌ഐഒ സംസ്ഥാന സെക്രട്ടറി ടി പി ഹാമിദ് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അസ്‌ലം അലി, ജില്ലാ പ്രസിഡന്റ് സജീര്‍ എടച്ചേരി, സിറ്റി സെക്രട്ടറി ശമീം അഹ്മദ്, എസ് ഐഒ സംസ്ഥാന സെക്രട്ടറി അഡ്വ. അബ്ദുല്‍ വാഹിദ്, ജില്ലാ പ്രസിഡന്റ് ശഫാഖ് കക്കോടി, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അന്‍വര്‍ കോട്ടപ്പള്ളി നേതൃത്വം നല്‍കി. കൊല്ലം, ആലപ്പുഴ, കൊച്ചി, ചാവക്കാട്, മലപ്പുറം, വയനാട് തുടങ്ങിയ ഇടങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടന്നു.

Tags:    

Similar News