ഹജ്ജ് 2021: വിപുല സജ്ജീകരണങ്ങളുമായി സൗദി റെഡ് ക്രസന്റ് അതോറിറ്റി

Update: 2021-07-11 12:07 GMT

മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തുന്ന വിശ്വാസികള്‍ക്ക് സേവനങ്ങള്‍ ചെയ്യാനായി വിപുലമായ സജ്ജീകരണങ്ങളൊരുക്കി സൗദി റെഡ് ക്രസന്റ് അതോറിറ്റി. അടിയന്തിര ഘട്ടം തരണം ചെയ്യാനും ആരോഗ്യ സേവനങ്ങള്‍ ഉറപ്പ് വരുത്താനുമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സൗദി റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു. ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലെല്ലാം അതോറിറ്റിയുടെ അവശ്യ സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ 549 അംഗ മെഡിക്കല്‍ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമേ ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളോടും കൂടിയ ആംബുലന്‍സുകള്‍, ട്രോളികള്‍, സ്ട്രക്ച്ചറുകള്‍ ഉള്‍പ്പെടെ തയ്യാറാക്കിയിട്ടുണ്ട്.

    മക്ക, മിനാ, മുസ്ദലിഫ, അറഫ, തീര്‍ഥാടകരുടെ താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഹാജിമാരുടെ പരാതികളും സഹായ അഭ്യര്‍ഥനകളും സ്വീകരിക്കാനും പരിഹരിക്കാനുമായി പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഇതിനായി 106 ജീവനക്കാരെയാണ് പ്രത്യേകമായി നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമേ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന മുന്നൂറോളം പ്രത്യേക പരിശീലനം നേടിയ വോളന്റിയര്‍മാരും സേവനരംഗത്തുണ്ടാവുമെന്ന് സൗദി റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു.

Hajj 2021: Saudi Red Crescent Authority completes preparations

Tags:    

Similar News