ഹജ്ജ് അപേക്ഷകര്‍ കൊവിഡ് പ്രധിരോധകുത്തിവയ്പ്പ് വിവരങ്ങള്‍ നല്‍കണം: സംസ്ഥാന ഹജ്ജ് കമ്മിറ്റി
നിലവിലുള്ള കൊവിഡ് പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ തയ്യാറുള്ള അപേക്ഷകര്‍, പ്രതിരോധ കുത്തിവയ്പ്പ് വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റി സൈറ്റില്‍ (http://www.hajcommittee.gov.in) അപ്‌ലോഡ് ചെയ്യേണ്ടതാണ്.
കോഴിക്കോട്: ഹജ്ജ് അപേക്ഷകര്‍ കൊവിഡ് പ്രധിരോധകുത്തിവയ്പ്പ് വിവരങ്ങള്‍ നല്‍കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. 2021ലെ ഹജ്ജിന് പാലിക്കേണ്ട പുതിയ പ്രോട്ടോക്കോള്‍ സൗദി ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് അനുമതിയുള്ളൂ.
നിലവിലുള്ള കൊവിഡ് പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ തയ്യാറുള്ള അപേക്ഷകര്‍, പ്രതിരോധ കുത്തിവയ്പ്പ് വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റി സൈറ്റില്‍ (http://www.hajcommittee.gov.in) അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതുസംബന്ധിച്ച സംശയങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിയുടെ അതത് ജില്ലയിലെ ട്രെയ്‌നര്‍മാരുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് (0483 271 0717), റീജ്യനല്‍ ഓഫിസ് (0495 2938786) എന്നിവിടങ്ങളിലോ ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്.
എന്നാല്‍, ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട സംബന്ധമായ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2021 ലെ ഹജ്ജിന്റെ തുടര്‍ന്നുള്ള എല്ലാ നടപടികളും സൗദി അധികാരികളുടെയും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെയും അനുമതിക്ക് അനുസരിച്ചായിരിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.