ഗസയിലെ മാനുഷിക പ്രതിസന്ധി: ഹമാസ്-യുഎന്‍ ചര്‍ച്ച പരാജയം

'കൂടിക്കാഴ്ച മോശമായിരുന്നു, അത് ഒട്ടും പോസിറ്റീവ് ആയിരുന്നില്ല' എന്ന് യുഎന്നിന്റെ പശ്ചിമേഷ്യന്‍ സമാധാന സ്ഥാനപതി ടോര്‍ വെന്നിസ്ലാന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അല്‍ സിന്‍വാര്‍ പറഞ്ഞു.

Update: 2021-06-22 12:04 GMT

ഗസാ സിറ്റി: യുദ്ധം തകര്‍ത്തെറിഞ്ഞ ഗസയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസും യുഎന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. യുഎന്‍ സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ച 'മോശം' എന്നും 'ഒട്ടും പോസിറ്റീവ് അല്ല' എന്നുമാണ് ഗസയിലെ ഹമാസ് മേധാവി യഹ്‌യ അല്‍ സിന്‍വാര്‍ വിശേഷിപ്പിച്ചത്.

'കൂടിക്കാഴ്ച മോശമായിരുന്നു, അത് ഒട്ടും പോസിറ്റീവ് ആയിരുന്നില്ല' എന്ന് യുഎന്നിന്റെ പശ്ചിമേഷ്യന്‍ സമാധാന സ്ഥാനപതി ടോര്‍ വെന്നിസ്ലാന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അല്‍ സിന്‍വാര്‍ പറഞ്ഞു.

'അവര്‍ ഞങ്ങളെ ശ്രദ്ധയോടെ കേട്ടു. പക്ഷേ ഗസ മുനമ്പിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഉദ്ദേശ്യങ്ങളുടെ സൂചനകളൊന്നുമുണ്ടായില്ലെന്നും സിന്‍വര്‍ പറഞ്ഞു. ഗസ മുനമ്പിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ വിഭാഗങ്ങളെ ഇസ്രായേല്‍ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇസ്രായേല്‍ ഗസ മുനമ്പില്‍ നമുക്കും നമ്മുടെ ആളുകള്‍ക്കുമെതിരേ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് തുടരുകയാണെന്ന് വ്യക്തമാണ്.പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ഉപരോധം കര്‍ശനമാക്കുന്നത് ഇസ്രായേല്‍ തുടരുമ്പോള്‍ ഏത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ ഹമാസ് ഇപ്പോള്‍ ഫലസ്തീന്‍ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിവരികയാണ്.

'ഉപരോധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ ഉദ്ദേശിക്കുന്നില്ല' എന്ന ഒരു നെഗറ്റീവ് സന്ദേശം കൂടിക്കാഴ്ചക്കിടെ വെന്നിസ്ലാന്‍ഡ് ഉയര്‍ത്തിയെന്നും പേര് വെളിപ്പെടുത്താത്ത ഹമാസ് പ്രതിനിധിയെ ഉദ്ധരിച്ച് ഡെയ്‌ലി സബാഹ് റിപോര്‍ട്ട് ചെയ്തു.


Tags:    

Similar News