
ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് വക്താവ് ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖ്യാനോ രക്തസാക്ഷിയായി. വടക്കന്‍ ഗസയിലെ ജബലിയയില്‍ വച്ചാണ് ഡോ. അബ്ദുല്‍ ലത്തീഫ് രക്തസാക്ഷിയായതെന്ന് അല്‍ അഖ്‌സ ടിവി റിപോര്‍ട്ട് ചെയ്തു. വീട് തകര്‍ന്നതിനാല്‍ അദ്ദേഹം ജബലിയയിലെ ക്യാംപിലായിരുന്നു താമസം. അദ്ദേഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ മറ്റു എട്ടുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. 2023 മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 50,183 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1,13,828 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 1,42,000 പേര്‍ ഭവനരഹിതരായി.