'അന്നന്ന് കാണുന്നവനെ അപ്പാന്ന് വിളിക്കും'; പി സി ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ വിഷച്ചെടിയാണെന്ന് ഹരീഷ് വാസുദേവന്‍

പൂഞ്ഞാര്‍ മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരുടെ രാഷ്ട്രീയ നിലവാരം തന്നെയാണ് പീസീ ജോര്‍ജിന്റെയും എന്നാണോ മലയാളി മനസ്സിലാക്കേണ്ടത്? അവരുടെ സാംസ്‌കാരിക നിലവാരത്തിന്റെ ആണോ പീസീ ജോര്‍ജ്ജ്? ഈ രാഷ്ട്രീയ മാലിന്യത്തില്‍ നിന്ന് പൂഞ്ഞാറുകാര്‍ക്ക് മോചനമില്ലേ?. ഇത്തവണ പൂഞ്ഞാറുകാര്‍ ഈ ചോദ്യത്തിന് മറുപടി പറയും. കാത്തിരിക്കാം'. ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Update: 2021-04-02 07:09 GMT

കോഴിക്കോട്: സാമുദായിക ധ്രുവീകരണം ഉണ്ടാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പി സി ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പി സി ജോര്‍ജിനെതിരേ വിമര്‍ശനം ഉന്നയിക്കുന്നത്.

'ഈ തെരഞ്ഞെടുപ്പില്‍ ഉറപ്പായും തോല്പിക്കേണ്ട ആള്‍ ആരാണെന്നു ചോദിച്ചാല്‍ എന്റെ ആദ്യ ഉത്തരം പീസീ ജോര്‍ജ് എന്നാണ്. പീസീ ജോര്‍ജ് കേരളരാഷ്ട്രീയത്തിലെ ഒരു വിഷച്ചെടി ആണ്. കടയ്ക്ക് നോക്കി വെട്ടേണ്ട വിഷചെടി.

പൂഞ്ഞാര്‍ മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരുടെ രാഷ്ട്രീയ നിലവാരം തന്നെയാണ് പീസീ ജോര്‍ജിന്റെയും എന്നാണോ മലയാളി മനസ്സിലാക്കേണ്ടത്? അവരുടെ സാംസ്‌കാരിക നിലവാരത്തിന്റെ ആണോ പീസീ ജോര്‍ജ്ജ്? ഈ രാഷ്ട്രീയ മാലിന്യത്തില്‍ നിന്ന് പൂഞ്ഞാറുകാര്‍ക്ക് മോചനമില്ലേ?

ഇത്തവണ പൂഞ്ഞാറുകാര്‍ ഈ ചോദ്യത്തിന് മറുപടി പറയും. കാത്തിരിക്കാം'. ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ തെരഞ്ഞെടുപ്പില്‍ ഉറപ്പായും തോല്പിക്കേണ്ട ആള്‍ ആരാണെന്നു ചോദിച്ചാല്‍ എന്റെ ആദ്യ ഉത്തരം പീസീ ജോര്‍ജ് എന്നാണ്. പീസീ ജോര്‍ജ് കേരളരാഷ്ട്രീയത്തിലെ ഒരു വിഷച്ചെടി ആണ്. കടയ്ക്ക് നോക്കി വെട്ടേണ്ട വിഷചെടി.

'അന്നന്ന് കാണുന്നവനെ അപ്പാന്ന് വിളിക്കും' എന്നൊരു പ്രയോഗമുണ്ട് പൂഞ്ഞാര്‍ ഭാഗത്ത്. നിലപാടുകള്‍ അപ്പപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റുക. ഇന്നലെ ഘഉഎ ആണെങ്കില്‍ ഇന്ന് ഡഉഎ നാളെ ചഉഅ, അതാണ് ജോര്‍ജിന്റെ രാഷ്ട്രീയം.

െ്രെകം നന്ദകുമാറിനെപ്പോലെയുള്ള ആളുകളുമായാണ് ജോര്‍ജിന്റെ ആദ്യ സഹകരണം. ആര്‍ക്കെതിരെയും എന്ത് വൃത്തികേടും വിളിച്ചു പറയുക. ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം. പിറ്റേന്ന് അവരോടൊപ്പം ചേരേണ്ട സാഹചര്യങ്ങളില്‍ എല്ലാം വിഴുങ്ങുക..

നെല്ലിയാമ്പതിയിലെ വനഭൂമി തട്ടിയെടുക്കാന്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ ആളുടെ പേരില്‍ പരാതിയുണ്ടാക്കി സര്‍ക്കാരിന് നിവേദനം തയ്യാറാക്കി നല്‍കിയത് ജഇ ജോര്‍ജിന്റെ ലെറ്റര്‍പാഡില്‍ ആയിരുന്നു. കള്ളം കയ്യോടെ പിടിക്കപ്പെട്ടു. കേസായി.

മുഖം നോക്കാതെ എന്തു സത്യവും വിളിച്ചു പറയുന്ന ആളെന്ന ഇമേജ് സ്വയമുണ്ടാക്കി ആണ് ജോര്‍ജ് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാല്‍, അപ്പപ്പോള്‍ ജോര്‍ജിന് ആവശ്യമുള്ളവരെ വാനോളം പുകഴ്ത്തുകയും എതിരാളിയുടെ മേല്‍ മലാഭിഷേകം നടത്തുകയും ചെയ്യുന്ന നാക്കാണ് ജോര്‍ജിന്. അധികാരമനുസരിച്ച് ഈ സമവാക്യങ്ങള്‍ മാറും.

KM മാണിയുടെ പാലാഴി റബര്‍ ടയേഴ്‌സ് അഴിമതിയൊക്കെ തുറന്നുകാട്ടി ശ്രദ്ധനേടി. മാണിയോടൊപ്പം ചേര്‍ന്നപ്പോള്‍ എല്ലാം വിഴുങ്ങി.. VS അച്യുതാനന്ദന്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ VS ന്റെ ആളായി. പിണറായി വിജയന് എതിരെ നുണക്കഥകള്‍ മെനഞ്ഞു. ഉമ്മന്‍ചാണ്ടി വന്നപോള്‍ ഉമ്മന്‍ചാണ്ടിയുടെ ആളായി. UDF സീറ്റ് നല്‍കാതെ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ പറയാത്ത വൃത്തികേടുകള്‍ ഇല്ല. മണ്ഡലത്തിലെ മുസ്ലിം വോട്ട് കിട്ടാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ യോഗത്തിന് പോയി അവരെ പുകഴ്ത്തും, പിന്നീട് ക്രിസ്ത്യന്‍ വര്‍ഗ്ഗീയ വോട്ട് കിട്ടാന്‍ മുസ്ലീങ്ങളേ തെറി പറയും ഇസ്ലാമിക വിരുദ്ധത പ്രസംഗിക്കും.. സ്വല്‍പ്പം RSS ചായ് വ്. LDF ല്‍ കേറാന്‍ പിണറായിയെ സ്തുതിച്ചു. ഏറ്റില്ല. അടിസ്ഥാനപരമായി ഒരു നിലപാടും ഇല്ല. അവനവനിസവും തോന്നിയവാസവും മാത്രം.

എല്ലാ MLA മാര്‍ക്കും മണ്ഡലവികസന ഫണ്ട് ഉള്ളത് കൊണ്ട് ആരു ജയിച്ചാലും മണ്ഡലത്തിലെ റോഡും പാലവും ഉണ്ടാകും. എന്നിട്ടും പീസീ ജോര്‍ജിനെതന്നെ എന്തേ പൂഞ്ഞാറുകാര്‍ ജയിപ്പിക്കുന്നു?

പൂഞ്ഞാര്‍ മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരുടെ രാഷ്ട്രീയ നിലവാരം തന്നെയാണ് പീസീ ജോര്‍ജിന്റെയും എന്നാണോ മലയാളി മനസ്സിലാക്കേണ്ടത്? അവരുടെ സാംസ്‌കാരിക നിലവാരത്തിന്റെ ആണോ പീസീ ജോര്‍ജ്ജ്? ഈ രാഷ്ട്രീയ മാലിന്യത്തില്‍ നിന്ന് പൂഞ്ഞാറുകാര്‍ക്ക് മോചനമില്ലേ?

ഇത്തവണ പൂഞ്ഞാറുകാര്‍ ഈ ചോദ്യത്തിന് മറുപടി പറയും. കാത്തിരിക്കാം.

ഈ തെരഞ്ഞെടുപ്പിൽ ഉറപ്പായും തോല്പിക്കേണ്ട ആൾ ആരാണെന്നു ചോദിച്ചാൽ എന്റെ ആദ്യ ഉത്തരം പീസീ ജോർജ് എന്നാണ്. പീസീ ജോർജ്...

Posted by Harish Vasudevan Sreedevi on Thursday, April 1, 2021



Tags:    

Similar News