ഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി; മൂന്ന് മരണം

ഉറങ്ങിക്കിടന്ന 14 തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹനവും മറിഞ്ഞു.

Update: 2022-05-19 05:16 GMT
ഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി; മൂന്ന് മരണം

ഛണ്ഡിഗഢ്: വഴിയരികില്‍ കിടന്നുറങ്ങുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ കെഎംപി എക്‌സ്പ്രസ് വേയിലായാണ് സംഭവം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടമുണ്ടാവാന്‍ കാരണം. ഉറങ്ങിക്കിടന്ന 14 തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹനവും മറിഞ്ഞു. അസൗദ ടോള്‍ ഗേറ്റിന് സമീപമുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികളാണ് മരിച്ചത്.

വൈകീട്ട് ജോലി കഴിഞ്ഞ് റോഡരികില്‍ ഉറങ്ങുകയായിരുന്ന ഇവരുടെ മേല്‍ പുലര്‍ച്ചെ ട്രക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പരിക്കേറ്റവരെ റോഹ്തക് പിജിഐയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാളെ ബഹാദുര്‍ഗഡ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചതായി ദൈനിക് ഭാസ്‌കര്‍ റിപോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തിവരികയാണെന്ന് റിപോര്‍ട്ട് പറയുന്നു.

Tags:    

Similar News