'ലൗ ജിഹാദ്' നിയമം ഉടന്‍ നടപ്പാക്കുമെന്ന് ഹരിയാന

യുപി സര്‍ക്കാര്‍ നിയമം നടപ്പാക്കിയതിന്റെ പിന്നാലെയാണ് ഹരിയാന സര്‍ക്കാര്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

Update: 2021-02-12 05:55 GMT
ലൗ ജിഹാദ് നിയമം ഉടന്‍ നടപ്പാക്കുമെന്ന് ഹരിയാന

ന്യൂഡല്‍ഹി: ബിജെപി ഭരണ സംസ്ഥാനങ്ങളെ പിന്തുടര്‍ന്ന് 'ലൗ ജിഹാദ്' നിയമം നടപ്പാക്കാനൊരുങ്ങി ഹരിയാനയും. 'ലൗ ജിഹാദ്' നിയമം ഉടന്‍ തന്നെ നടപ്പാക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജി വ്യക്തമാക്കി.

ഈ നിയമം നടപ്പാക്കുന്നതോടെ ബല പ്രയോഗത്തിലൂടെയും നിര്‍ബന്ധിച്ചുമുള്ള മതപരിവര്‍ത്തനം തടയാനാവുമെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച നടപടികള്‍ സൂക്ഷ്മമായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

നിയമ നിര്‍മാണം നടത്തുന്നതിന് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി പ്രഖ്യാപിച്ചിരുന്നു.

യുപി സര്‍ക്കാര്‍ നിയമം നടപ്പാക്കിയതിന്റെ പിന്നാലെയാണ് ഹരിയാന സര്‍ക്കാര്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

Tags:    

Similar News