'കേരളത്തെ കുറിച്ച് ലോകം എന്ത് ചിന്തിക്കും'; വിദേശി ഓടയില്‍ വീണ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ?

Update: 2024-11-13 15:48 GMT

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ തകര്‍ന്നു കിടന്ന ഓടയില്‍ വീണു വിദേശ സഞ്ചാരിയുടെ കാലൊടിഞ്ഞ സംഭവത്തില്‍ അധികൃതര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇക്കാര്യം കേള്‍ക്കുന്ന ലോകം കൊച്ചിയെ കുറിച്ചും കേരളത്തെ കുറിച്ചും എന്താണ് ചിന്തിക്കുകയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.ഇക്കാര്യത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. കഴിഞ്ഞയാഴ്ചയാണ് പുതുക്കിപ്പണിയാനായി തുറന്നിട്ടിരുന്ന കാനയില്‍ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടിയത്.

''വിദേശി തുറന്നു കിടന്ന കാനയില്‍ വീണു. എന്തൊരു നാണക്കേടാണിത്. നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ? എങ്ങനെയാണ് എന്നിട്ട് ടൂറിസം വളര്‍ത്തുക. ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പില്‍ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ ? ഒന്നും നേരെയാകാന്‍ സമ്മതിക്കില്ല എന്നതാണ് സ്ഥിതി''-കോടതി പറഞ്ഞു.

Similar News