കണ്ണൂര്‍: ജില്ലയില്‍ ആര്‍എസ്എസ് കേന്ദ്രമായ ചാവശ്ശേരി മുഖപ്പറമ്പ് റോഡില്‍ ഉഗ്രസ്‌ഫോടനം. ബോംബ് പരിശീലനത്തിന്റെ ഭാഗമായുള്ള ടെസ്റ്റിങ് ആണെന്ന് സംശയം. റോഡില്‍ എറിഞ്ഞാണ് ബോംബ് ടെസ്റ്റിങ് നടത്തിയത്. തൊട്ടടുത്ത് വീടുകള്‍ ഉണ്ടായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പാണ് ചാവശ്ശേരി മേഖലയില്‍ നിന്നും കിട്ടിയ സ്റ്റീല്‍ പാത്രം ബോംബ് ആണെന്ന് അറിയാതെ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് അസം സ്വദേശികള്‍ കൊല്ലപ്പെട്ടത്.
ഈ സംഭവത്തില്‍ ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് അന്വേഷണം നീണ്ടതോടെ പോലിസ് അന്വേഷണം ഇഴയുകയായിരുന്നു. പരിശോധനയുടെ പേരിലുള്ള പ്രഹസനത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി പ്രദേശവാസികള്‍ പറയുന്നു. വീണ്ടും ഇന്ന് സ്‌ഫോടനം ഉണ്ടായത് വന്‍ പരിഭ്രാന്തിയാണ് പൊതുജനങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുള്ളത്. പ്രദേശത്തെ ആയുധ നിര്‍മാണവും ശേഖരവും ടെസ്റ്റിങ്ങും വന്‍ അക്രത്തിനുള്ള മുന്നോടിയാണ് എന്നാണ് വിലയിരുത്തുന്നത്.