കണ്ണൂരും വയനാടും കൊല്ലവും റെക്കോര്‍ഡിലേക്ക്; കനത്ത പോളിങ് തുടരുന്നു

സ്ത്രീകളടക്കമുള്ള ആളുകള്‍ രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതിനായി എത്തിയിരുന്നു.വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതും വിവിപാറ്റ് മെഷീനുകള്‍ പണിമുടക്കിയതും ആശങ്ക ഉണ്ടാക്കിയെങ്കിലും വളരെ വേഗത്തില്‍ പരിഹരിച്ച് വോട്ടിങ് തുടരുകയാണ് ഉണ്ടായത്.

Update: 2019-04-23 09:10 GMT

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ തുടരുന്നു. വോട്ടെടുപ്പ് തുടങ്ങി ഏഴ് മണിക്കൂര്‍ പിന്നിടുമ്പോള്‍ 47.39ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരം(43.08),കൊല്ലം(51.43),ആറ്റിങ്ങല്‍(44.67),മാവേലിക്കര (44.59), പത്തനംതിട്ട(46.00),കോട്ടയം(45.03),ആലപ്പുഴ (45.03),ഇടുക്കി(46.51),എറണാകുളം (42.03),ചാലക്കുടി (45.72),തൃശ്ശൂര്‍(43.82),ആലത്തൂര്‍(43.32),പാലക്കാട് (46.28),പൊന്നാനി (40.28),മലപ്പുറം(41.17),കോഴിക്കോട്(40.76),വടകര (41.81),വയനാട് (50.02),കണ്ണൂര്‍ (52.84),കാസര്‍കോട്(44.31) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ ഇപ്പോഴത്തെ പോളിങ് ശതമാനം.

സ്ത്രീകളടക്കമുള്ള ആളുകള്‍ രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതിനായി എത്തിയിരുന്നു.വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതും വിവിപാറ്റ് മെഷീനുകള്‍ പണിമുടക്കിയതും ആശങ്ക ഉണ്ടാക്കിയെങ്കിലും വളരെ വേഗത്തില്‍ പരിഹരിച്ച് വോട്ടിങ് തുടരുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറില്‍ ആയിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വോട്ടിങ് മെഷീനുകളില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ വോട്ടിങ് യന്ത്രങ്ങളെത്തിച്ചാണ് വോട്ടെടുപ്പ് പുനനാരംഭിച്ചത്.


Tags:    

Similar News