തീരദേശത്തുളളവര്‍ക്ക് ആശ്വസമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഇടപെടല്‍

Update: 2021-05-15 07:32 GMT

പൊന്നാനി: അപ്രതീക്ഷിതമായുണ്ടായ കടല്‍ക്ഷോഭത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നിന്ന തീരദേശ വാസികള്‍ക്ക് ആശ്വാസമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. കോരിച്ചൊരിയുന്ന മഴയിലും തീരദേശവാസികള്‍ക്ക് ആശ്വസമായി സന്നദ്ധപ്രവര്‍ത്തകര്‍ കര്‍മ്മനിരധരായി.

കടല്‍ക്ഷോഭം കനത്ത നാശം വിതച്ച പൊന്നാനി തീരദേശത്ത് നിരവധി പ്രവര്‍ത്തകരാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. വെള്ളവും ചളിയും കയറി വീടുകള്‍ വാസയോഗ്യമല്ലാതായതോടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആളുകളെ ക്യാംപുകളിലേക്കും ബന്ധുവീടുകളിലും എത്തിച്ചു. ഗൃഹോപകരണങ്ങളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

ഗൃഹോപകരണങ്ങള്‍ പൊന്നാനി ടിബി ഹോസ്പിറ്റലനടുത്തുളള ഹസന്‍ ബാവയുടെ ലോഡ്ജിലേക്കാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാറ്റിയത്.

പൊന്നാനി ഹിളര്‍ പള്ളി മുതല്‍ നൂറ്റി ഒന്നാം കോളിനി വരെയുള്ള സ്ഥലങ്ങളില്‍ കടല്‍ക്ഷോഭം ബാധിച്ച ധാരാളം കുടുംബങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടല്‍ തണലായി. പി പി സക്കീര്‍, എം കെ മുഹമ്മദ്, ജമാല്‍ എരിക്കാന്‍പാടം, മുഈനുദ്ദീന്‍, ഉബൈദ്, അജ്മല്‍ പി വി, ഫൈസല്‍ ബിസ്മി തുടങ്ങിയവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags:    

Similar News