പോലിസ് സ്‌റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി

രാജ്യത്തുടനീളമുള്ള പൊതു നിരത്തുകളിലോ ഇടങ്ങളിലോ ക്ഷേത്രങ്ങള്‍, പള്ളികള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവ നിര്‍മിക്കരുതെന്ന് 2009 സെപ്റ്റംബറിലാണ് സുപ്രിംകോടതി ഉത്തരവിട്ടത്.

Update: 2024-11-05 14:44 GMT

ഭോപ്പാല്‍: പോലിസ് സ്‌റ്റേഷനുകളിലെ അമ്പലങ്ങളുടെ നിര്‍മാണത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. പൊതുസ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് തടയണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

ജബല്‍പൂരിലെ നാല് പോലീസ് സ്‌റ്റേഷനുകളില്‍ അനധികൃതമായി മതപരമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടി 82 കാരനായ അഭിഭാഷകന്‍ ഓം പ്രകാശ് യാദവ് ആണ് ഹരജി നല്‍കിയിരിക്കുന്നത്. ജബല്‍പൂരിലെ മദന്‍ മഹല്‍, വിജയ് നഗര്‍, സിവില്‍ ലൈന്‍സ്, ലോര്‍ഡ്ഗഞ്ച് പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങിയ പോലിസ് സ്‌റ്റേഷനുകള്‍ക്ക് അകത്തെ അമ്പലങ്ങളുടെ ചിത്രങ്ങളും ഹരജിക്കൊപ്പം നല്‍കിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള പൊതു നിരത്തുകളിലോ ഇടങ്ങളിലോ ക്ഷേത്രങ്ങള്‍, പള്ളികള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവ നിര്‍മിക്കരുതെന്ന് 2009 സെപ്റ്റംബറിലാണ് സുപ്രിംകോടതി ഉത്തരവിട്ടത്.

Tags:    

Similar News