ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ സംഭവം: ഹിബ ഷെയ്ക്കിന്റെ പരാതിയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

Update: 2022-03-04 18:33 GMT

മംഗളൂരു: ഹിജാബ് ധരിച്ചതിന്റെ പേരില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിയെ തടഞ്ഞ സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. എബിവിപി പ്രവര്‍ത്തകരെ പ്രതിരോധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഹിബാ ഷെയ്ഖിന്റെ പരാതിയിലാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോളജിന് മുന്നില്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ വിരല്‍ ചൂണ്ടി സംസാരിക്കുന്ന വിദ്യാര്‍ഥിനിയുടെ വീഡിയോ ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ''നിന്റെ അപ്പന്റെ വകയാണോ കോളജ്? ഞാനും ഫീസ് കൊടുത്തിട്ട് തന്നെയാ പഠിക്കുന്നേ...'' ഇതായിരുന്നു ഹിബയുടെ പ്രതികരണം.

Full View

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ പ്രിന്‍സിപ്പന്‍ അനുവദിച്ചിട്ടും തടഞ്ഞ എബിവിപി പ്രവര്‍ത്തകരോടാണ് ഹിബ രോഷത്തോടെ പ്രതികരിച്ചത്. മംഗളൂരു ദയാനന്ദ പൈ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. പരീക്ഷയെഴുതിയതിന് ശേഷം ബന്ദര്‍ പോലിസ് സ്‌റ്റേഷനിലെത്തിയ വിദ്യാര്‍ഥി എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ പരാതി നല്‍കി. പരാതി സ്വീകരിച്ച കമ്മീഷണര്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി ഹിബ് ഷെയ്ഖ് ട്വിറ്ററിലൂടെ അറിയിച്ചു.

Tags:    

Similar News