മഴക്കാലം അതിജീവിക്കാന്‍ കാറുകളെ എങ്ങിനെ ഒരുക്കാം?
മഴക്കാലത്ത് റോഡപകടങ്ങളുടെ ഗണ്യമായ വര്‍ധനവാണ് ഒരു വശത്ത് ഭയപ്പെടുത്തുന്നതെങ്കില്‍ വാഹനം തകരാറിലാവുന്നതും തുരുമ്പ് പിടിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് മറുവശത്ത് വില്ലനാവുന്നത്.
ശരിയായ പരിചരണമില്ലെങ്കില്‍ മഴക്കാലം വാഹനങ്ങളുടെ ശവപ്പറമ്പ് ഒരുക്കുമെന്നത് തീര്‍ച്ചയുള്ള കാര്യമാണ്. ഒരു വശത്ത് മഴക്കാലത്ത് റോഡപകടങ്ങളുടെ ഗണ്യമായ വര്‍ധനവാണ് ഭയപ്പെടുത്തുന്നതെങ്കില്‍ വാഹനം തകരാറിലാവുന്നതും തുരുമ്പ് പിടിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് മറുവശത്ത് വില്ലനാവുന്നത്.
മഴക്കാല അപകടങ്ങളുടെ കാരണം
മുകളില്‍ സൂചിപ്പിച്ചതു പോലെ വാഹനാപടകങ്ങളിലെ കുതിച്ച് ചാട്ടമാണ് മണ്‍സൂണ്‍ കാലയളവില്‍ നമ്മുടെ നിരത്തുകളിലുണ്ടാവാറുള്ളത്. നിരവധി കാരണങ്ങളാണ് നിരത്തുകളില്‍ രക്തംവീഴാന്‍ ഇടയാക്കുന്നത്.
നമ്മുടെ അശ്രദ്ധയും മഴക്കാലത്തിന് മുമ്പുള്ള മുന്നൊരുക്കങ്ങളുടെ അഭാവവും ഇതിന് പ്രധാന കാരണമാണ്. ചില ചെറിയ കാര്യങ്ങളിലൂടെ തന്നെ മണ്‍സൂണ്‍ കാലത്തെ അപകട സാധ്യതയെ ഒരു പരധി വിരെ തടഞ്ഞുനിര്‍ത്താന്‍ കഴിയും
ടയറുകളുടെ കാര്യക്ഷമത
മിക്ക വാഹന ഉടമകളും ടയറുകളുടെ കാര്യക്ഷമത അവഗണിക്കാറാണ് പതിവ്. തേഞ്ഞ് ഒട്ടി 'മൊട്ടയായ' ടയറുകളിലാണ് പല വാഹനങ്ങളും കുതിച്ചു പായുന്നത്. വാഹനാപകടം ഒഴിവാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന കാറിന്റെ ഭാഗങ്ങളിലൊന്ന് ഈ കറുത്ത വൃത്താകൃതിയിലുള്ള റബ്ബര്‍ തന്നെയാണ്. കാറും റോഡുമായുള്ള ബന്ധത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഈ ടയറുകളാണ്. ടയറുകളുടെ കാര്യക്ഷമത ട്രാക്ഷനെ വളരെയധികം ബാധിക്കുന്നു. ടയറുകള്‍ തേഞ്ഞൊട്ടിയതാണെങ്കില്‍ നമ്മള്‍ ആഗ്രഹിക്കുന്നിടത്ത് വാഹനം നിര്‍ത്താന്‍ പറ്റാതെ വരികയും ഇതു വന്‍ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പലപ്പോഴും മുമ്പിലുള്ള വാഹനങ്ങളില്‍ ഇടിക്കുന്നതില്‍ വരെ ടയറുകളുടെ കാര്യക്ഷമത നമ്മെ എത്തിച്ചേക്കാം.
മാന്യമായ ട്രെഡ് പാറ്റേണുകളുള്ള ടയറുകള്‍, നനഞ്ഞ പ്രതലങ്ങളില്‍ പരമാവധി ട്രാക്ഷന്‍ ലഭിക്കുന്നതിന്, കോണ്‍ടാക്റ്റ് പാച്ചില്‍ നിന്ന് വെള്ളം കാര്യക്ഷമമായി നീക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കുറച്ച് ടയറുകള്‍ ട്രെഡ് ഇന്‍ഡിക്കേറ്ററാണ് വരുന്നതെങ്കിലും, ട്രെഡ് ഡെപ്ത് രണ്ട് മില്ലീമീറ്ററില്‍ താഴെയാണെങ്കില്‍ ടയര്‍ മാറ്റുന്നതായിരിക്കും നന്നാവുക.
ബ്രേക്കുകള്‍ ഇടയ്ക്കിടെ പരിശോധിക്കുക
വേനലായാലും മഴക്കാലമായാലും കാറിന്റെ ബ്രേക്ക് ഇടയ്ക്കിടെ പരിശോധിക്കണം. എന്നിരുന്നാലും, ട്രാക്ഷന്‍ കുറയുന്നതിനാല്‍ മഴക്കാലത്ത് ബ്രേക്കുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. ആവശ്യമെങ്കില്‍, കേടായ ബ്രേക്ക് പാഡുകളും ബ്രേക്ക് റോട്ടറുകളും മാറ്റുന്നത് കാറിന്റെ ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തും.
വൈപ്പറുകളും വാഷറുകളും
വൈപ്പര്‍ ബ്ലേഡിലെ റബ്ബറിന് സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ കൂടുതല്‍ സ്റ്റിഫ് ആകുന്നതിനാല്‍ വൈപ്പര്‍ ബ്ലേഡുകള്‍ മഴക്കാലത്തിന് മുമ്പ് മാറ്റുന്നത് നന്നായിരിക്കും. ഈ ഹാര്‍ഡ് വൈപ്പര്‍ ബ്ലേഡുകള്‍ വിന്‍ഡ്ഷീല്‍ഡ് ഫലപ്രദമായി വൃത്തിയാക്കില്ല, മാത്രമല്ല വിന്‍ഡ്ഷീല്‍ഡിന് സ്ഥിരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യും. കൂടാതെ, വാഷര്‍ പരിശോധിക്കുന്നതും വളരെ പ്രധാനമാണ്, കാരണം വിന്‍ഡ്ഷീല്‍ഡില്‍ തെറിക്കുന്ന ചെളിയും അഴുക്കും വൃത്തിയാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.
ചോര്‍ച്ചയും തുരുമ്പും
മണ്‍സൂണ്‍ കാലത്ത് ഉയര്‍ന്ന ഹ്യുമിഡിറ്റിയും വെള്ളത്തില്‍ കൂടുതല്‍ നേരം സമ്പര്‍ക്കം പുലര്‍ത്തുന്നതും കാരണം തുരുമ്പെടുക്കല്‍ ത്വരിതപ്പെടുത്തുന്നതിനാല്‍ നിങ്ങളുടെ കാറില്‍ ചോര്‍ച്ചയും തുരുമ്പും ഉണ്ടോയെന്ന് പരിശോധിക്കുന്നത് വളരെ അത്യാവശ്യമാണ്. കൂടാതെ, റബ്ബര്‍ ബീഡിംഗുകള്‍ എല്ലാം ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കുന്നത് അഭികാമ്യമാണ്. വെള്ളം ചോര്‍ന്ന് ഒലിക്കുന്നത് ഏത് കാറിനും വിനാശകരമായി മാറും.
റബ്ബര്‍ മാറ്റ്
റബ്ബര്‍ മാറ്റുകള്‍ എളുപ്പത്തില്‍ കഴുകാനും ഉണക്കാനും കഴിയുന്നതിനാല്‍ മഴക്കാലത്ത് നിങ്ങളുടെ കാര്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് റബ്ബര്‍ മാറ്റുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ, റബ്ബര്‍ മാറ്റുകള്‍ ഫ്‌ലോര്‍ മാറ്റ് ലൈനിംഗ് നനയാതെ സംരക്ഷിക്കുന്നു.
എസി ക്ലീനിങ്
മണ്‍സൂണിന് മുമ്പ് എസി വൃത്തിയാക്കുന്നത് വളരെ പ്രധാനമാണ്, കാരണം ഈ ക്ലീനിംഗ് പ്രക്രിയ എല്ലാ വിധ പൂപ്പലും മറ്റും നീക്കം ചെയ്യുന്നു. കൂടാതെ, ഇത് വാഹനങ്ങളുടെ എസിയുടെ കൂളിംഗ്/ഹീറ്റിംഗ് കാര്യക്ഷമതയും മെച്ചപ്പെടുത്തും.
എമര്‍ജന്‍സി കിറ്റ്
മണ്‍സൂണ്‍ കാലത്ത് തകരാറുകളും ഗതാഗതക്കുരുക്കുകളും മറ്റ് സീസണുകളെ അപേക്ഷിച്ച് സാധാരണമാണ്. കാറില്‍ എമര്‍ജന്‍സി കിറ്റ് സൂക്ഷിക്കുകയാണെങ്കില്‍ അത് വളരെ സഹായകരമാകും. കിറ്റില്‍ കുറച്ച് പ്രോട്ടീന്‍ ബാറുകള്‍, ലഘുഭക്ഷണങ്ങള്‍, വെള്ളം, ചില അടിസ്ഥാന ടൂള്‍ കിറ്റ്, ഒരു ഫ്‌ലാഷ്‌ലൈറ്റ്, ഒരു കോമ്പസ് എന്നിവ ഉള്‍പ്പെടുത്താം.