കാറുകള്‍ കൂട്ടിയിടിച്ചു; വയനാട്ടില്‍ നാല് വയസ്സുകാരി മരിച്ചു

ഐലിന്‍ ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് അച്ഛനും സഹോദരിമാര്‍ക്കുമൊപ്പം വരുമ്പോഴായിരുന്നു അപകടം.

Update: 2022-08-25 13:11 GMT
കാറുകള്‍ കൂട്ടിയിടിച്ചു; വയനാട്ടില്‍ നാല് വയസ്സുകാരി മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ വാഹനാപകടത്തില്‍ നാല് വയസ്സുകാരി മരിച്ചു. ഐലിന്‍ ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് അച്ഛനും സഹോദരിമാര്‍ക്കുമൊപ്പം വരുമ്പോഴായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച കാറില്‍ അമിത വേഗതയില്‍ വന്ന മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ കുട്ടിയുടെ അച്ഛന്‍ സജിക്കും മൂന്ന് സഹോദരിമാര്‍ക്കും പരിക്കേറ്റു.

Tags:    

Similar News